Election AI Video 6

പോളിംഗ് സ്റ്റേഷനിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കാം പോളിംഗ് സ്റ്റേഷനിൽ എത്തുന്ന ഓരോ വോട്ടർമാർക്കും അവരുടെ മൊബൈൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാം. വോട്ട് ചെയ്യുന്നതിന് മുൻപ് സ്റ്റേഷനിൽ തയ്യാറാക്കിയിട്ടുള്ള പൗച്ചിൽ മൊബൈലുകൾ സൂക്ഷിക്കാം. മൊബൈലുകൾ ഒരു വോളണ്ടിയറുടെ സാന്നിധ്യത്തിലാണ് സൂക്ഷിക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷം മൊബൈലുകൾ തിരികെ വാങ്ങാം. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുഗമമാക്കുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന 30 പ്രവർത്തനപദ്ധതികളുടെ ഭാഗമാണ് മൊബൈൽ പൗച്ച് സംവിധാനം ഒരുക്കുന്നത്.

Tags:

#ceokerala #sveepkerala #ecisveep #keralaassemblyelection2026 #mobilepouch

Uploaded on: 30 March, 2026