കേരളത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്റെ സഹകരണത്തോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം തയ്യാറാക്കിയ ‘ഹരിത തിരഞ്ഞെടുപ്പ്-2026’ കൈപ്പുസ്തകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ഐ.എ.എസ് പ്രകാശനം ചെയ്തു. “വോട്ട് ചെയ്യുന്നതോടൊപ്പം ഭൗമസംരക്ഷണവും” എന്ന മികച്ച സന്ദേശമാണ് ഈ സംരംഭം മുന്നോട്ടുവെക്കുന്നത്. ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ നിർമ്മിക്കാൻ പ്രകൃതിസൗഹൃദ സാമഗ്രികൾ ഉപയോഗിക്കാനും മാലിന്യങ്ങൾ പരമാവധി കുറയ്ക്കാനുമുള്ള കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഈ പുസ്തകത്തിലുണ്ട്. ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു ഹരിത തിരഞ്ഞെടുപ്പിനായി നമുക്കും കൈകോർക്കാം.
Tags:
Uploaded on: 20 March, 2026