തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ രാഷ്ട്രീയ പാർട്ടിയുടെ സീൽ വന്നത് സംബന്ധിച്ച വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ വിശദീകരണം നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ സീൽ വന്നത് തികച്ചും ക്ലെറിക്കൽ പിഴവാണ്. ഇത്തരത്തിൽ ഒരു ക്ലെറിക്കൽ പിശക് സംഭവിച്ചിട്ടുള്ളത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുള്ളതും മാർച്ച് 21-നു തന്നെ ഡെപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫീസർ ഇത് സംബന്ധിച്ച പിശക് ചൂണ്ടിക്കാട്ടി നിർദ്ദേശം പിൻവലിച്ചുകൊണ്ട് അറിയിപ്പ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും, ജില്ലാ ഇലക്ഷൻ ഉദ്യോഗസ്ഥർക്കും, റിട്ടേണിംഗ് ഓഫീസർമാർക്കും നൽകിയിട്ടുള്ളതുമാണ്. ക്ലെറിക്കൽ പിഴവ് ഉയർത്തിക്കാട്ടിയുള്ള തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Tags:
Uploaded on: 24 March, 2026