യുവവോട്ടർമാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുന്നതിനും, വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കുന്നതിനുമായി കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയും ചീഫ് ഇലക്ട്രൽ ഓഫീസും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന "എന്റെ വോട്ട്, എന്റെ ശക്തി" സംസ്ഥാനതല ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. മാനവീയം വീഥിയിൽ നടന്ന പരിപാടി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് ശ്രീമതി എസ് നസീറ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ രത്തൻ യു കേൽക്കർ ഐഎഎസ് , കേരള സംസ്ഥാന നിയമ സേവന അതോറിറ്റി തിരുവനന്തപുരം ജില്ല സെക്രട്ടറി സീനിയർ സിവിൽ ജഡ്ജ് എസ് ഷംനാദ്, എസ് അജീത ബീഗം ഐപിഎസ്, സിറ്റി പോലീസ് കമ്മീഷണർ കെ കാർത്തിക് ഐപിഎസ്, അസിസ്റ്റന്റ് കലക്ടർ ഡോ ശിവശക്തിവേൽ ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കളരിപ്പയറ്റ്, വാദ്യമേളം, പപെറ്റ് ഷോ, നാടകം, സംഗീതനിശ തുടങ്ങിയവ അരങ്ങേറി.
Tags:
Uploaded on: 29 March, 2026